എംപിമാരുടെ വികസന ഫണ്ട് ഉടന്‍ അനുവദിക്കണം; അധിര്‍ രഞ്‍ജന്‍ ചൗധരി

By Staff Reporter, Malabar News
Adhir Ranjan Chowdhury
അധിര്‍ രഞ്‍ജന്‍ ചൗധരി എംപി
Ajwa Travels

ന്യൂഡെല്‍ഹി: എംപിമാരുടെ മണ്ഡല വികസന ഫണ്ട് എത്രയും വേഗം പുനഃരാരംഭിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്‍ജന്‍ ചൗധരി. ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ലയ്‌ക്ക് അദ്ദേഹം കത്തയച്ചു.

കോവിഡ് മൂലം പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കാനും മണ്ഡലത്തിലെ അടിയന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും എംപിലാഡ്‌സ് (എംപി ലോക്കൽ ഏരിയ ഡെവലപ്മെന്റ് സ്‌കീം) ഫണ്ട് മാത്രമാണ് ജനപ്രതിനിധികള്‍ക്കുള്ള ഏക വഴിയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഫണ്ട് ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

കൂടാതെ ബംഗാളിൽ യാസ് ചുഴലിക്കാറ്റില്‍ നാശമുണ്ടായവരെ സഹായിക്കാന്‍ പോലും കഴിയാത്ത നിലയാണെന്നും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാന്‍ എത്രയും വേഗം ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ ഭേദമന്യേ എല്ലാ എംപിമാരുടെയും ആവശ്യമാണിതെന്നും അധിര്‍ രഞ്‍ജന്‍ ചൗധരി കൂട്ടിച്ചേർത്തു.

Read Also: യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് പരാജയവും ചർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE