മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് അറസ്‌റ്റ്. മുംബൈയിലെ ഡ്രാഗണ്‍ഫ്ളൈ പബ്ബില്‍ നടത്തിയ പരിശോധനയിലാണ് താരത്തെ അറസ്‌റ്റ് ചെയ്‌തത്. റെയ്നയോടൊപ്പം ഗായകന്‍ ഗുരു രണ്‍ധാവയേയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇരുവരേയും പിന്നീട് ജാമ്യത്തില്‍ വിട്ടു.
പബ്ബിലെ ഏഴ് ജീവനക്കാര്‍ ഉള്‍പ്പെടെ മൊത്തം 34 പേര്‍ക്കെതിരെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഐപിസി സെക്ഷന്‍ 188, 269, 34 എന്നീ വകുപ്പുകളാണ് സുരേഷ് റെയ്ന ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ ചുമത്തിയത്. സമയപരിധി കഴിഞ്ഞും പ്രവര്‍ത്തിച്ചു, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല എന്നീ കാരണങ്ങളുടെ പേരിലാണ് ഡ്രാഗണ്‍ഫ്ളൈ പബില്‍ പൊലീസ് റെയ്ഡ് നടത്തിയത്.