മുസ്‌ലിം ലീഗ് വിമതന്റെ പിന്തുണ; മുക്കത്ത് എൽഡിഎഫിന് ഭരണത്തുടർച്ച

By Trainee Reporter, Malabar News
Malabarnews_ldf
Representational image
Ajwa Travels

മുക്കം: ഇടതുപക്ഷത്തോട് സഹകരിച്ച് മുന്നോട്ട് പോകുവാൻ തീരുമാനിച്ചതായി മുക്കം നഗരസഭയിലെ മുസ്‌ലിം ലീഗ് വിമത കൗൺസിലർ അബ്‌ദുൽ മജീദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുക്കം നഗരസഭയിൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും തന്റെ ഡിവിഷനിലെ വികസന കാര്യങ്ങൾ പൂർണമായും നടപ്പാക്കാൻ എൽഡിഎഫ് ഭരണസമിതി ഉറപ്പുതന്നതായും അബ്‌ദുൽ മജീദ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

താൻ മുന്നോട്ട് വെച്ച 25 നിർദേശങ്ങളും എൽഡിഎഫ് നടപ്പാക്കുമെന്ന് വിശ്വാസമുണ്ട്. എൽഡിഎഫ് വാഗ്‌ദാനം ലംഘിച്ചാൽ അപ്പോൾ ആവശ്യമായ തീരുമാനം സ്വീകരിക്കും. മണ്ഡലം പ്രസിഡണ്ട് സ്വാർഥ താൽപ്പര്യത്തിന് അനുസൃതമായ പ്രവർത്തനങ്ങളാണ് നടത്തിയത്. അതിൽ അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് വിമതൻ പിന്തുണ പ്രഖ്യാപിച്ചതോടെ മുക്കം നഗരസഭയിൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് സിപിഎം ഏരിയ സെക്രട്ടറി ടി വിശ്വനാഥൻ അറിയിച്ചു. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. മുക്കത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തങ്ങളാണ് നടപ്പിലാക്കുകയെന്നും ടി വിശ്വനാഥൻ അറിയിച്ചു.

Read also: ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; യൂത്ത്‌ലീഗ് പ്രവർത്തകൻ ഉൾപ്പടെ 3 പേർക്ക് എതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE