ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; യൂത്ത്‌ലീഗ് പ്രവർത്തകൻ ഉൾപ്പടെ 3 പേർക്ക് എതിരെ കേസ്

By Trainee Reporter, Malabar News
Ajwa Travels

കാസർഗോഡ്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‍ദുൾ റഹ്‌മാന്റെ കൊലപാതകം രാഷ്‌ട്രീയ കൊലപാതകമാണെന്ന് പോലീസ്. കൊലപാതകത്തിൽ യൂത്ത്‌ലീഗ് ഭാരവാഹി ഇർഷാദ് ഉൾപ്പടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു.

വോട്ടെണ്ണൽ ദിവസം മുസ്‌ലിം ലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയാണ് ഔഫിന്റെ കൊലപാതകമെന്ന് സിപിഎം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് വാർഡ് നഷ്‌ടപ്പെട്ടതോടെയാണ് പ്രകോപനം ആരംഭിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്. ബുധനാഴ്‌ച രാത്രി 10.30ഓടെയാണ് സംഭവം. ഔഫിന്റെ സുഹൃത്ത് ഷുഹൈബിനും കുത്തേറ്റു. ഇവർ രണ്ടുപേരും ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുന്നതിനിടെ കല്ലൂരാവി പഴയ കടപ്പുറം റോഡിൽ ഒരുസംഘം അക്രമികൾ തടഞ്ഞുനിർത്തി കുത്തുകയായിരുന്നു.

ഇവരുടെ മറ്റു രണ്ട് സുഹൃത്തുക്കളും മറ്റൊരു ബൈക്കിൽ പിന്നാലെയുണ്ടായിരുന്നു. ഔഫിന് നെഞ്ചിലാണ് കുത്തേറ്റത്. കുത്തിയ ഉടൻ അക്രമികൾ ഇരുട്ടിലേക്ക് ഓടിമറഞ്ഞു. ഔഫിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ മൃതദേഹം 12 മണിയോടെ പോസ്‌റ്റ്‌മോർട്ടം നടത്തും.

Read also: മുസാഫർ നഗർ കലാപം; ബിജെപി എംഎൽഎമാർക്ക് എതിരായ കേസുകൾ പിൻവലിക്കാൻ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE