അസമിൽ എൻഡിഎ മുന്നിൽ; പുതുച്ചേരിയിൽ എഐഎൻആർസിക്ക് ലീഡ്

By Desk Reporter, Malabar News
Representational Image
Ajwa Travels

ഗുവാഹത്തി: കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന അസമിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ അസമിൽ എൻഡിഎ ആണ് മുന്നിൽ. 18 സീറ്റിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്.

126 നിയമസഭാ സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളിലായാണ് അസമിൽ തിരഞ്ഞെടുപ്പ് നടന്നത്. അസം തലസ്‌ഥാനമായ ദിസ്‌പൂരിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. അതുൽ ബോറയാണ് ദിസ്‌പൂരിലെ ബിജെപി സ്‌ഥാനാർഥി. എൻഡിഎ- 24, യുപിഎ- 13 എന്നിങ്ങനെയാണ് ലീഡ് നില.

അതേസമയം, പുതുച്ചേരിയിൽ ആദ്യ ഫലസൂചനകൾ എഐഎൻആർസിക്ക് അനുകൂലമായ നിലയിലാണ്. അഞ്ച് സീറ്റുകളിൽ എഐഎൻആർസി ലീഡ് ചെയ്യുന്നു. ഐഎൻസിക്ക് 4 സീറ്റുകളാണുള്ളത്. പുതുച്ചേരിയിൽ എഐഎഡിഎംകെക്ക് ഇതുവരെ ഒരു സീറ്റിലും ലീഡ് നേടാനായിട്ടില്ല.

Also Read:  തപാൽ വോട്ട് കവറിൽ ഒപ്പില്ല; ആരോപണവുമായി ബിജെപി; പാലക്കാട് വോട്ടെണ്ണൽ വൈകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE