ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ; എന്‍ഡിടിവി എക്‌സിറ്റ് പോള്‍

By Syndicated , Malabar News
Mamata-Banarjee
Ajwa Travels

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് എന്‍ഡിടിവി എക്‌സിറ്റ് പോള്‍ ഫലം. ആകെ 294 നിയമസഭാ സീറ്റുകളില്‍ തൃണമൂലിന് 156 സീറ്റുകള്‍ ലഭിക്കും. എന്നാൽ ബിജെപിയ്‌ക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലത്തില്‍ പറയുന്നു.

അസമില്‍ ബിജെപി അധികാരത്തില്‍ വരുമെന്നും ആകെയുള്ള 126 നിയമസഭാ സീറ്റുകളില്‍ 76 സീറ്റിന്റെ ഭൂരിപക്ഷം പാർട്ടിക്ക് ലഭിക്കുമെന്നും എൻഡിടിവി പറയുന്നു. എന്നാൽ സംസ്‌ഥാനത്ത് ശക്‌തമായി പ്രചാരണം നടത്തിയ കോണ്‍ഗ്രസിന് ഏകദേശം 49 സീറ്റ് മാത്രമെ ലഭിക്കുകയുള്ളു എന്നും എക്‌സിറ്റ് പോള്‍ ഫലം ചൂണ്ടിക്കാട്ടുന്നു. അതേസമയം, തമിഴ്നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ വരുമെന്നും പ്രവചനമുണ്ട്.

Read also: കോവിഡ്; യുപിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരണമടഞ്ഞത് 577 അധ്യാപകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE