സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം

By News Desk, Malabar News
Conflict at DB College
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. പത്തിൽ കൂടുതൽ അംഗങ്ങളുള്ള കൂട്ടുകുടംബത്തിൽ കോവിഡ് ക്‌ളസ്‌റ്റർ ഉണ്ടായാൽ അവിടെ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആക്കാനാണ് പുതിയ തീരുമാനം. അഞ്ചിൽ കൂടുതൽ രോഗികൾ ഉണ്ടെങ്കിലാണ് ക്‌ളസ്‌റ്റർ ആയി കണക്കാക്കുക.

ഏഴ് ദിവസത്തേക്കായിരിക്കും കണ്ടെയ്ൻമെന്റ് നിയന്ത്രണം. വാർഡ് മുഴുവൻ അടയ്‌ക്കുന്നതിന് പകരം സൂക്ഷ്‌മ തലത്തിലേക്ക് പോകാനാണ് പുതിയ മാറ്റം. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ള്യൂഐപിആര്‍) അടിസ്‌ഥാനമാക്കിയാണ് നിലവിൽ സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

ഇന്നത്തെ ആരോഗ്യവകുപ്പ് അറിയിപ്പനുസരിച്ച് 87 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ള്യൂഐപിആര്‍ എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

National News: നന്ദിഗ്രാം തിരഞ്ഞെടുപ്പ്; മമതയുടെ ഹരജി പരിഗണിക്കുന്നത് നവംബർ 15ലേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE