ഒമൈക്രോണിനെ വെല്ലും വ്യാപനശേഷി; പുതിയ വകഭേദം കണ്ടെത്തി

By News Desk, Malabar News
Covid Death Kerala
Ajwa Travels

ന്യൂഡെൽഹി: രോഗികളുടെ എണ്ണം കുറയുന്നത് രാജ്യത്ത് ആശ്വാസമാകുന്നതിനിടെ പുതിയ ആശങ്ക ഉയരുന്നു. മറ്റൊരു കോവിഡ് വകഭേദം കൂടി കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. യുകെയിലാണ് പുതിയ വകഭേദമായ എക്‌സ്‌ഇ റിപ്പോർട് ചെയ്‌തിരിക്കുന്നത്‌.

കൂടുതൽ വ്യാപനശേഷിയുള്ളതാണ് എക്‌സ്‌ഇ. ഒമൈക്രോണിനേക്കാൾ പത്ത് ശതമാനം കൂടുതൽ വ്യാപനശേഷി ഇതിനുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. എക്‌സ്‌ഇ എന്നത് ബിഎ1, ബിഎ2 ഒമൈക്രോൺ സ്‌ട്രെയിനുകളിൽ മ്യൂട്ടേഷൻ സംഭവിച്ച് ഉണ്ടായിരിക്കുന്നതാണ്.

യുകെയിൽ കോവിഡ് വൈറസ് ബാധ റെക്കോർഡ് ലെവലിൽ എത്തിയിരുന്നു. കഴിഞ്ഞ ആഴ്‌ചയിൽ 4.9 ദശലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്.

Most Read: തകർപ്പൻ ആക്ഷനുമായി ‘ബീസ്‌റ്റ്’; ട്രെയിലർ പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE