മെഡിക്കല്‍ കോളേജില്‍ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ ലഭ്യമാക്കും; ആരോഗ്യമന്ത്രി

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ വേഗത്തില്‍ സ്‌ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കെഎംഎസ്എല്‍ മുഖാന്തിരം ഹാര്‍ട്ട് ലങ് മെഷീനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ മെഷീന്റെ സെലക്ഷന്‍ പ്രക്രിയയിലാണ്. ബാക്കിയുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി ഹാര്‍ട്ട് ലങ് മെഷീന്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. പകരം സംവിധാനമായി എസ്എടി ആശുപത്രിയിലെ ഹാര്‍ട്ട് ലങ് മെഷീന്‍ ഉപയോഗിച്ച് ശസ്‌ത്രക്രിയകള്‍ പുനഃരാരംഭിക്കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി.

മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ഹാര്‍ട്ട് ലങ് മെഷീന്‍ 2012ലാണ് സ്‌ഥാപിച്ചത്‌. നിരന്തര ഉപയോഗം കൊണ്ടും കാലപ്പഴക്കം കൊണ്ടുമാണ് മെഷീന്റെ പ്രവര്‍ത്തനം നിലച്ചത്. നിലവിലെ മെഷീന്‍ അടിയന്തരമായി കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തന സജ്‌ജമാക്കും. കമ്പനിക്ക് പേയ്‌മെന്റ് കുടിശികയില്ല. സ്‌പെയര്‍പാര്‍ട്‌സ് കിട്ടുന്നതിലെ കാലതാമസമാണ് ഉണ്ടായത്. ഒന്നോ രണ്ടോ ദിവസത്തിനകം സ്‌പെയര്‍പാര്‍ട്‌സ് ലഭ്യമാക്കി മെഷീന്‍ പ്രവര്‍ത്തന സജ്‌ജമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read: ജഹാംഗീർപുരിയിലെ ഒഴിപ്പിക്കൽ; ബുള്‍ഡോസറുകള്‍ തടഞ്ഞ് ബൃന്ദ കാരാട്ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE