രാംചരണിനെ നായകനാക്കി ശങ്കർ ചിത്രം; ചിത്രീകരണം 2022ൽ

By Team Member, Malabar News
ramcharan and sankar
Representational image
Ajwa Travels

ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി തെന്നിന്ത്യൻ സൂപ്പർതാരം രാംചരൺ.  ഔദ്യോഗിക പ്രഖ്യാപനം ശങ്കറും, രാംചരണും ചേർന്ന് നിർവഹിച്ചു. രാംചരൺ നായകനായി എത്തുന്ന 15ആം ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2022ൽ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്‌തമാക്കുന്നത്‌. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞതോടെ രണ്ട് ഇതിഹാസങ്ങൾ ഒരുമിക്കുകയാണെന്നാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. അതിനാൽ തന്നെ മികച്ച ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ.

ചിത്രത്തിൽ അണിനിരക്കുന്ന മറ്റ് താരങ്ങളെ കുറിച്ച് വ്യക്‌തമാക്കിയിട്ടില്ല. ദിൽ രാജുവാണ് ചിത്രത്തിന്റെ നിർമ്മാതാവ്. തങ്ങളുടെ നിർമ്മാണ രംഗത്തെ തന്നെ നാഴികക്കല്ലാകാൻ പോകുന്ന ചിത്രമാണിതെന്ന് ദിൽ രാജു വ്യക്‌തമാക്കി. പാൻ ഇന്ത്യ ചിത്രമായാണ് ഇത് പുറത്തിറങ്ങുന്നതെന്നും, രാംചരണും ശങ്കറും ഒന്നിക്കുന്നതിനാൽ തന്നെ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ച് ഉടൻ തന്നെ വ്യക്‌തമാകുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ രാജമൗലി സംവിധാനം ചെയ്‌ത ആർആർആർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് രാംചരൺ. സ്വാതന്ത്ര്യത്തിന് മുൻപ് നടന്ന ഒരു സാങ്കൽപ്പിക കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിൽ രാംചരണിനൊപ്പം ജൂനിയർ എൻടിആർ, ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.

Read also : പടക്കനിർമാണ ശാലയിലെ സ്‍ഫോടനം; മരിച്ചവരുടെ എണ്ണം 19 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE