വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‍ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. സ്‍ഫോടനത്തിൽ 30ഓളം പേർക്ക് പരിക്കേറ്റു. ഇവർ ചികിൽസയിൽ കഴിയുകയാണ്.
പടക്ക നിർമാണത്തിന് ഉപയോഗിക്കുന്ന വസ്‌തുക്കൾ ഉരസിയാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്‍ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ 3 ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖേദം രേഖപ്പെടുത്തി.
വിരുദുനഗറിൽ പ്രവർത്തിച്ചിരുന്ന പടക്കനിർമാണ ശാലയിൽ ഇന്നലെ ഉച്ചയോടെയാണ് വൻ പൊട്ടിത്തെറി നടന്നത്. അപകട സമയത്ത് 32 പേരായിരുന്നു സ്‌ഥലത്ത് ഉണ്ടായിരുന്നത്. 8 പേർ സംഭവ സ്‌ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ 10 പേർക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് ഫാക്‌ടറി ഉടമയടക്കം മൂന്ന് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
Read also: ഗോത്ര മേഖലയിൽ സമഗ്ര വികസനം; ഊരുകളിൽ പൊതുസൗകര്യം ഉറപ്പുവരുത്തും