ഗ്രാമീണ മേഖലയുടെ പുതിയ കരുത്ത്; പ്രോപ്പർട്ടി കാർഡുകളുടെ വിതരണം ഇന്ന്

By News Desk, Malabar News
distribution of property cards
Narendra Modi
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പ്രോപ്പർട്ടി കാർഡുകളുടെ വിതരണം ഇന്ന് തുടങ്ങും. വായ്‌പയും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കുന്നതിന് വേണ്ടി ഗ്രാമീണരുടെ സ്വത്ത് സാമ്പത്തിക ആസ്‌തിയായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പ്രോപ്പർട്ടി കാർഡുകൾ ലഭ്യമാക്കുന്നത്. കാർഡുകളുടെ വിതരണം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴി ഉൽഘാടനം ചെയ്യും.

Also Read: റോഡപകടങ്ങള്‍ കുറക്കാന്‍ പുത്തൻ സാങ്കേതിക വിദ്യയുമായി കര്‍ണാടക സര്‍ക്കാര്‍

വായ്‌പയും സാമ്പത്തിക ആനുകൂല്യങ്ങളും നേടുന്നതിന് ഭൂമി ഉപയോഗിക്കാൻ ഗ്രാമീണ മേഖലയിൽ ഇപ്പോഴും പരിമിതികളുണ്ട്. വായ്‌പ നൽകുന്നതിന് വേണ്ടി പൊതുമേഖലാ ബാങ്കുകളടക്കം ചോദിക്കുന്ന പല രേഖകളും ഗ്രാമീണരുടെ പക്കൽ ഉണ്ടാകാറില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പലപ്പോഴും കൊള്ളപ്പലിശക്കാരെയാണ് കർഷകരടക്കമുള്ള ഗ്രാമീണർ ആശ്രയിക്കുന്നത്. ഇതിനൊക്കെ ഒരു പരിഹാരമായാണ് പ്രോപ്പർട്ടി കാർഡുകൾ പ്രവർത്തിക്കുക. ഗ്രാമീണ മേഖലയിലെ സ്വത്തുടമകൾക്ക് വേണ്ടി ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉൾകൊള്ളുന്ന വിപുലമായ ഒരു സംരംഭം നിലവിൽ വരുന്നത് ഇതാദ്യമാണ്.

സ്വാമിത്വ ( SVAMITVA- സർവേ ഓഫ് വില്ലേജ് ആൻഡ് മാപ്പിങ് വിത്ത് ഇംപ്രവൈസ്‌ഡ്‌ ടെക്നോളജി ഇൻ വില്ലേജ് ഏരിയാസ്) പദ്ധതിക്ക് കീഴിലാണ് പ്രോപ്പർട്ടി കാർഡുകൾ ആരംഭിച്ചത്. വിതരണത്തിന്റെ ആദ്യ ഘട്ടത്തിൽ രാജ്യത്തെ 6 സംസ്‌ഥാനങ്ങളിലായി 763 ഗ്രാമങ്ങൾക്കാണ് അതിന്റെ പ്രയോജനം ലഭിക്കുക. ഭൂമി ഉടമകൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ലഭ്യമാകുന്ന എസ്എംഎസ് ലിങ്ക് വഴി പ്രോപ്പർട്ടി കാർഡ് ഡൗൺലോഡ് ചെയ്യാനും വളരെ എളുപ്പത്തിൽ ഉപയോഗിക്കാനും സാധിക്കും. വായ്‌പകൾ ലഭ്യമാക്കാനുള്ള പ്രോസസിങ് ഫീസ് അടക്കമുള്ള അധിക ചെലവുകളും ഇതിലൂടെ ഇല്ലാതാകും. നാല് വർഷം കൊണ്ട് രാജ്യത്തെ 6.62 ലക്ഷം ഗ്രാമങ്ങൾ പദ്ധതിയുടെ ഭാഗമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE