ടൂൾകിറ്റ് കേസ്; നികിതാ ജേക്കബിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

By Syndicated , Malabar News
Nikita_Jacob
Ajwa Travels

ന്യൂഡെൽഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റ്’ കേസിൽ അഭിഭാഷകയും പരിസ്​ഥിതി പ്രവർത്തകയുമായ നികിത ജേക്കബ് ഡെൽഹി പട്ട്യാല ഹൗസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. നാളെയാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിൽ മഹാരാഷ്‌ട്ര ഹൈക്കോടതിയിൽ നിന്ന് ലഭിച്ച ട്രാൻസിറ്റ് ജാമ്യം അവസാനിക്കുന്നതിന്റെ ഭാഗമായാണ് നികിത ഡെൽഹി കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം, ടൂൾ കിറ്റ് കേസിൽ അറസ്‌റ്റിലായിരുന്ന ആക്‌ടിവിസ്‌റ്റ് ദിഷാ രവിക്ക് കഴിഞ്ഞ മാസം 23ന് പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് ദിഷക്ക് ജാമ്യം അനുവദിച്ചത്. ദിഷക്കെതിരായ തെളിവുകളില്‍ വ്യക്‌തതയില്ലെന്നും അഹങ്കാരത്തിന് പോറലേല്‍ക്കുന്നതിന് രാജ്യദ്രോഹം ചുമത്താനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Read also: ഇരയെ വിവാഹം കഴിക്കാമോ? പോക്‌സോ കേസ് പ്രതിയോട് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE