പീഡന പരാതിയിൽ നടപടിയില്ല; നിയമസഭാ സമുച്ചയത്തിന് സമീപം യുവതി ദേഹത്ത് തീകൊളുത്തി

By News Desk, Malabar News
UP Rape case
Ajwa Travels

ലഖ്‌നൗ: ബലാൽസംഗ പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് യുപിയിൽ യുവതി ആത്‍മഹത്യക്ക് ശ്രമിച്ചു. തക്കസമയത്ത് പോലീസ് ഇടപെട്ടതിനാൽ ദുരന്തം ഒഴിവായി.

ബുധനാഴ്‌ച യുപി നിയമസഭാ സമുച്ചയത്തിലെ അഞ്ചാം ഗേറ്റിന് സമീപമാണ് യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച തീ കൊളുത്താൻ ശ്രമിച്ചത്. സുൽത്താൻപൂർ സ്വദേശിയായ ഇവർ അടുത്തിടെ പോലീസിൽ ബലാൽസംഗ പരാതി നൽകിയിരുന്നു. എന്നാൽ, എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ പോലും പോലീസ് തയാറായില്ല എന്നാണ് യുവതി പറയുന്നത്. ഇതേ തുടർന്നായിരുന്നു ആത്‍മഹത്യ ശ്രമം.

യുവതി തീ കൊളുത്താൻ ശ്രമിച്ചതും പോലീസെത്തി തടഞ്ഞുവെന്നും അല്ലെങ്കിൽ ദുരന്തം സംഭവിക്കുമായിരുന്നു എന്നും പോലീസ് കമ്മീഷണർ ഡികെ താക്കൂർ പറഞ്ഞു.

Also Read: കർഷകസമരം വകവെക്കാതെ കേന്ദ്രം; പ്രതിഷേധം ശക്‌തമാക്കി സംഘടനകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE