തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം. പോലീസിന് അത്തരം നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെന്നും ഓഫിസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ പരിപാടിയിൽ എത്തിയ മാദ്ധ്യമ പ്രവർത്തകരുടെ കറുത്ത മാസ്‌ക് നീക്കാൻ നിർദ്ദേശിച്ചതും കറുത്ത വേഷത്തിന് വിലക്കേർപ്പെടുത്തിയതും വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇതിനിടെ, കലൂരില്‍ കറുത്ത വസ്‌ത്രം ധരിച്ചെത്തിയ രണ്ട് ട്രാൻസ് ജെൻഡേഴ്‌സിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. മെട്രോ സ്‌റ്റേഷനിൽ യാത്ര ചെയ്യാൻ എത്തിയവരാണെന്നാണ് ട്രാൻസ് ജെൻഡേഴ്‌സ് പറയുന്നത്. പ്രതിഷേധിക്കാൻ വന്നതല്ലെന്ന് പറഞ്ഞിട്ടും ബലം പ്രയോഗിച്ച് ഇവരെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. കലൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിക്കരികെയായിരുന്നു വിചിത്ര നടപടി.
ട്രാൻസ് ജെൻഡേഴ്‌സിനെ ബലം പ്രയോഗിച്ച് വേദിക്കരികിൽ നിന്ന് മാറ്റി. കൂടാതെ, മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ ഇടവഴികളില്‍പോലും ഗതാഗതം വിലക്കിയിട്ടുണ്ട്.
Most Read: ‘പൈസ ഇല്ലെങ്കിൽ എന്തിനാഡോ വാതിൽ പൂട്ടുന്നേ’; നിരാശയോടെ കള്ളന്റെ കത്ത്