ആഘോഷങ്ങളില്ല, മുൻകരുതലുകൾ മാത്രം; ഫുജൈറയിൽ അവധി ആഘോഷ നിരോധനം

By News Desk, Malabar News
camping baned in fujairah
Ajwa Travels

ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങൾ ആഘോഷിക്കാൻ ആരും ഫുജൈറയിലേക്ക് വരേണ്ടെന്ന് അധികൃതർ. ഡിസംബർ 2നാണ് യുഎഇ ദേശീയ ദിനം. ഡിസംബർ ആദ്യവാരം പൊതു അവധി ദിനങ്ങൾ ഉൾപ്പടെ അഞ്ച് ദിവസമാണ് അവധി.

വിനോദ സഞ്ചാരികളുടെ ഇഷ്‌ട സ്‌ഥലമായ ഫുജൈറയിൽ ക്യാമ്പിങ് നിരോധിച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്. ഡിസംബർ 1-സ്‌മരണ ദിനം, 2,3– ദേശീയ ദിനം, 4,5 തീയതികളിൽ വാരാന്ത്യ ദിനം എന്നിങ്ങനെയാണ് അവധി. കൂടാതെ, ക്രിസ്‌തുമസ്‌, ന്യൂ ഇയർ എന്നിവയും വരുന്നുണ്ട്. ഈ ദിനങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഫുജൈറയിൽ നിരോധനം ഏർപ്പെടുത്തിയത്.

ടെന്റുകളിലും കാരവനുകളിലും ഒത്തുചേരുന്നതിനും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനുമാണ് വിലക്ക്. എമിറേറ്റിന്റെ എല്ലാ മേഖലകളിലും നിരോധനം ബാധകമായിരിക്കുമെന്ന് ഫുജൈറ ദുരന്ത നിവാരണ കമ്മിറ്റി അറിയിച്ചു. കോവിഡ് മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ഫുജൈറയിലെ പ്രദേശങ്ങൾ സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. രാത്രികാലങ്ങളിൽ ഇവിടങ്ങളിൽ ടെന്റടിച്ച് താമസിക്കുകയും ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്നത് പതിവാണ്. ശൈത്യകാലത്താണ് സഞ്ചാരികൾ കൂട്ടത്തോടെ ഇവിടേക്ക് എത്തുന്നത്. അവധി ദിവസങ്ങളിൽ പരിധിയിൽ കവിഞ്ഞ് ആളുകൾ ഇവിടേക്ക് എത്താനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് അധികൃതർ നിരോധനം ഏർപ്പെടുത്തിയത്.

പ്രദേശങ്ങൾ ഫുജൈറ പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. നിരോധനം ലംഘിക്കുന്നവർക്ക് ശിക്ഷയും പിഴയും ലഭിക്കും. കൂടാതെ, അനധികൃതമായി എത്തുന്ന കാരവാനുകളും ടെന്റുകളും നശിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE