ഷാർജ: അജ്‍മാന് പിന്നാലെ ഷാര്‍ജയിലും ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതോടൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവുകളും ട്രാഫിക് പോയിന്റുകളും റദ്ദാക്കുകയും ചെയ്യും. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ അജ്‍മാനിലും ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു.
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ പ്രത്യേക ആനുകൂല്യമുള്ളതെന്ന് പോലീസ് വ്യക്‌തമാക്കി. ഈ 40 ദിവസത്തെ ഇളവ് പ്രകാരം വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ ബ്ളാക്ക് പോയിന്റുകള്‍ റദ്ദാക്കാനും കണ്ടുകെട്ടിയ വാഹനങ്ങള്‍ തിരികെ വാങ്ങാനും കഴിയും.
നവംബര്‍ 14ന് മുൻപ് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് അജ്‌മാൻ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്‌ദുല്ല അല്‍ നുഐമി പറഞ്ഞു. അപകടകരമായി വാഹനമോടിച്ചത്, ലൈസന്‍സില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ഷാസിയോ മാറ്റുന്നത് തുടങ്ങിയവക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: തേങ്ങ ഉടയ്‌ക്കുന്നത് ക്ഷേത്രകാര്യം; ആചാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി