49 ആം യുഎഇ ദേശീയ ദിനം; 49 ജിബി സൗജന്യ ഡേറ്റമായി മൊബൈല്‍ കമ്പനികള്‍

By Team Member, Malabar News
Malabarnews_uae national day
Representational image
Ajwa Travels

യുഎഇ : 49 ആം യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് 49 ജിബി സൗജന്യ ഇന്റര്‍നെറ്റ് ഓഫര്‍ പ്രഖ്യാപിച്ച് ടെലികോം കമ്പനികള്‍. ഇത്തിസാലാത്ത്, ഡു എന്നീ ടെലികോം കമ്പനികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇത്തരമൊരു ഓഫറുമായി രംഗത്ത് വന്നത്. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ കമ്പനികള്‍ നല്‍കിയ അറിയിപ്പില്‍ ഈ ഓഫര്‍ എമിറാത്തി ഉപഭോക്‌താക്കള്‍ക്ക് ആയിരിക്കുമെന്നും വ്യക്‌തമാക്കുന്നുണ്ട്.

ഇത്തിസാലാത്ത് ഉപഭോക്‌താക്കള്‍ക്ക് ഓഫര്‍ നല്‍കിയിരിക്കുന്നത് ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ്. എന്നാല്‍ നവംബര്‍ 30 നും ഡിസംബര്‍ 3 നും ഇടയില്‍ മൂന്ന് ദിവസം 49 ജിബി ഇന്റര്‍നെറ്റ് പ്രീ പെയ്ഡ്, പോസ്‌റ്റ് പെയ്ഡ് ഉപഭോക്‌താക്കള്‍ക്ക് ലഭിക്കുമെന്നാണ് ഡു അറിയിച്ചിരിക്കുന്നത്. ഓഫര്‍ ലഭിക്കാനായി ഇത്തിസാലാത്ത് ഉപഭോക്‌താക്കള്‍ *49# എന്ന നമ്പറും ഡു ഉപഭോക്‌താക്കള്‍ *055*49# എന്ന നമ്പറും ഡയല്‍ ചെയ്‌ത്‌ ഓഫര്‍ ആക്‌ടിവേറ്റ് ചെയ്യാമെന്ന് കമ്പനികള്‍ വ്യക്‌തമാക്കി.

Read also : ഇന്ത്യ-നേപ്പാൾ നയതന്ത്ര ബന്ധം; നേപ്പാൾ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE