അധികാരം വേണ്ട, ജനസേവനം മതി; പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്

By News Desk, Malabar News
Narendra-Modi
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ന്യൂഡെൽഹി: തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനങ്ങളെ സേവിച്ചാൽ മതിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ സംവാദ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വികസന മുന്നേറ്റത്തിൽ ഇന്ത്യ ഒരു വഴിത്തിരിവിലാണ്. നമ്മുടെ യുവാക്കൾ തൊഴിലന്വേഷകർ എന്നതിനപ്പുറം തൊഴിൽ ദാതാക്കളായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് നിലവിൽ എഴുപതിൽ കൂടുതൽ യൂണികോൺ സ്‌റ്റാർട്ടപ്പുകൾ ഉണ്ട്’; പ്രധാനമന്ത്രി പറഞ്ഞു. ഒരു ബില്യൺ ഡോളറിൽ കൂടുതൽ മൂല്യമുള്ള സ്വകാര്യ സ്‌റ്റാർട്ടപ്പുകളെയാണ് യൂണികോൺ എന്ന് വിളിക്കുന്നത്.

ഡിസംബർ മാസത്തിലാണ് നാം നാവികസേന ദിനവും സായുധസേന പതാക ദിനവും ആചരിക്കുന്നത്. 1971ലെ യുദ്ധത്തിൽ പാകിസ്‌ഥാനെതിരെ നേടിയ മഹത്തായ യുദ്ധവിജയത്തിന്റെ അൻപതാം വാർഷികവും ഡിസംബർ 16ന് നാം ആചരിക്കും. ഇന്ത്യൻ സൈനികരുടെ പ്രവർത്തനങ്ങളെ സ്‌മരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

മുൻ പ്രസംഗങ്ങളിലെ പോലെ ഇത്തവണയും പരിസ്‌ഥിതി സംരക്ഷണത്തിന്റെ കാര്യം പ്രധാനമന്ത്രി ആവർത്തിച്ചു. പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതും പരിസ്‌ഥിതി സൗഹൃദവുമായ ജീവിതരീതി തിരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.

Also Read: ഹിന്ദുക്കൾ ഇല്ലാതെ ഇന്ത്യയില്ല, രണ്ടിനെയും വേർതിരിക്കാൻ കഴിയില്ല; മോഹൻ ഭാഗവത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE