ന്യൂഡെൽഹി: ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും, ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ലെന്നും ആർഎസ്എസ് (രാഷ്‌ട്രീയ സ്വയംസേവക് സംഘ്) തലവൻ മോഹൻ ഭഗവത്. ഇന്ത്യയെയും ഹിന്ദുക്കളെയും വേർതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഒറ്റയ്‌ക്ക് നിന്നു. ഇതാണ് ഹിന്ദുത്വയുടെ സത്ത. ഇക്കാരണത്താൽ ഇന്ത്യ ഹിന്ദുക്കളുടെ രാഷ്‌ട്രമാണ്; മോഹൻ ഭാഗവത് തന്റെ നിലപാട് വ്യക്‌തമാക്കി.
വിഭജനത്തിന് ശേഷം ഇന്ത്യ തകർന്ന് പാകിസ്‌ഥാൻ രൂപീകരിച്ചു. നമ്മൾ ഹിന്ദുക്കളാണെന്ന ആശയം മറന്നതിനാലാണ് ഇത് സംഭവിച്ചത്. പാകിസ്‌ഥാൻ ഒരിക്കലും ഇന്ത്യയെ പോലെയാവില്ലെന്ന് വിഭജനത്തെക്കുറിച്ച് സംസാരിക്കവേ ഭഗവത് പറഞ്ഞു.
ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞു വരുന്നതായും ആർഎസ്എസ് മേധാവി ചൂണ്ടികാണിച്ചു. ഹിന്ദുക്കളുടെ എണ്ണവും ശക്‌തിയും കുറഞ്ഞു വരുന്നതായി നിങ്ങൾക്ക് കാണാം. അല്ലെങ്കിൽ ഹിന്ദുത്വ വികാരം കുറഞ്ഞു തുടങ്ങി. വിഭജന സമയത്ത് ഇന്ത്യ അനുഭവിച്ച കഷ്‌ടപ്പാടുകൾ മറക്കരുതെന്നും ഒരു പുസ്‌തക പ്രകാശന ചടങ്ങിനെ അഭിസംബോധന ചെയ്‌തുകൊണ്ട് ആർഎസ്എസ് മേധാവി വ്യക്‌തമാക്കി.
Read Also: മഴ കഴിഞ്ഞാലുടൻ റോഡ് പണി; 119 കോടി അനുവദിച്ചതായി മന്ത്രി