മഴ കഴിഞ്ഞാലുടൻ റോഡ് പണി; 119 കോടി അനുവദിച്ചതായി മന്ത്രി

By News Bureau, Malabar News
PA Muhammed Riyas
മന്ത്രി മുഹമ്മദ് റിയാസ്
Ajwa Travels

കോഴിക്കോട്: മഴ കഴിഞ്ഞാൽ ഉടൻതന്നെ റോഡ് പണി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അറ്റകുറ്റപ്പണികൾക്കായി 119 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു.

റോഡ് അറ്റകുറ്റപ്പണി ചെയ്‌ത്‌ കഴിഞ്ഞാൽ കരാറുകാരന്റെ ജോലി തീരില്ലെന്നും പരിപാലന കായളവിൽ റോഡിലുണ്ടാകുന്ന തകരാറുകൾ എല്ലാം കരാറുകാരൻ തന്നെ പരിഹരിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.

നിലവിൽ കാലാവധി കഴിഞ്ഞ റോഡിന് റണ്ണിംഗ് കോൺട്രാക്റ്റ് നൽകാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തും.

അതേസമയം റോഡുകൾ ജല അതോറിറ്റി പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ കിട്ടുന്നുണ്ടെന്നും ഇത് പരിഹരിക്കാൻ ശ്രമം തുടങ്ങി എന്നും മന്ത്രി അറിയിച്ചു.

‘ഉടൻതന്നെ യോ​ഗം വിളിച്ച് പ്രശ്‌ന പരിഹാരം കാണും. വിഷയത്തിൽ ശക്‌തമായ നടപടിയുണ്ടാകും’, മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Most Read: ഗതാഗതക്കുരുക്ക് രൂക്ഷം; കുതിരാനിൽ ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE