പഠനം മുടക്കിയുള്ള കുട്ടികളുടെ പരിപാടികൾ വേണ്ട; നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി

By News Desk, Malabar News
Minister V Sivankutty
Ajwa Travels

തിരുവനന്തപുരം: ക്‌ളാസ്‌ പഠനം മുടക്കിയുള്ള പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യം അധ്യാപകരും സ്‌കൂള്‍ അധികൃതരും പിടിഎയും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തളിര് സ്‌കോളര്‍ഷിപ്പ് വിതരണവും തളിര് സ്‌കോളര്‍ഷിപ്പ് 2022- 23 രജിസ്‌ട്രേഷന്‍ ഉൽഘാടനവും തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു മന്ത്രി.

സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനമാണ് കേരള സംസ്‌ഥാന ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്, വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചു വരുന്ന ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ മാസികയാണ് തളിര്. സര്‍ക്കാരിന് കീഴില്‍ കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന ഏക മാസികയാണ് തളിര്.

കുട്ടികളുടെ സര്‍ഗാത്‌മക കഴിവുകള്‍ വികസിപ്പിക്കുന്നതിനും, വായനാശീലം പ്രോൽസാഹിപ്പിക്കുന്നതിനും ഉതകുന്ന മാസിക കൂടിയാണ് തളിര്. അഞ്ചു മുതല്‍ പത്താം ക്‌ളാസ്‌ വരെയുള്ള സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് മാത്രമായി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷ. ജൂനിയര്‍ (5, 6, 7 ക്‌ളാസുകള്‍), സീനിയര്‍ (8, 9, 10 ക്‌ളാസുകള്‍) വിഭാഗങ്ങളില്‍ പ്രത്യേകമായാണ് പരീക്ഷ നടത്തുന്നത്. ജില്ലാതലത്തിലും സംസ്‌ഥാന തലത്തിലുമായാണ് പരീക്ഷ, സംസ്‌ഥാനതല മൽസര വിജയികളെ കൂടാതെ ജില്ലാതല മൽസര വിജയികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്.

Most Read: റോഡിലെ അഭ്യാസ പ്രകടനങ്ങൾ ജനങ്ങൾക്കും റിപ്പോർട് ചെയ്യാം; വാട്‍സ്ആപ്പ് നമ്പറുമായി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE