കണ്ണൂർ: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ കലക്‌ടറേറ്റിന് മുന്നിൽ അനിശ്‌ചിതകാല സമരം തുടങ്ങി. റവന്യൂ വകുപ്പിലെ അപ്പലറ്റ് അതോറിറ്റി എൽആർ ഓഫിസിലെയും സ്‌പെഷ്യൽ തഹസിൽദാർ എഎസ്‌എൽ ഓഫിസിലെയും ജീവനക്കാരാണ് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സമരം നടത്തുന്നത്.
കഴിഞ്ഞ ആറുമാസക്കാലമായി ഇവരുടെ ശമ്പളം മുടങ്ങിയിരിക്കുകയാണ്. തുടർച്ചാനുമതി ലഭിക്കാത്തതിനാലാണ് എന്നാണ് വിശദീകരണം.
യൂണിയൻ സംസ്‌ഥാന വൈസ് പ്രസിഡണ്ട് എംവി ശശിധരൻ ഉൽഘാടനം ചെയ്‌തു. എ രതീശൻ അധ്യക്ഷനായി. ടിവി അനിൽകുമാർ, എഎം സുഷമ എന്നിവർ സംസാരിച്ചു.
Also Read: പുതിയ കാലത്തിന് അനുസൃതമായി ഭവന നയം പുതുക്കും; മന്ത്രി കെ രാജൻ