രാജ്യത്ത് എൻആർസി ഉടൻ നടപ്പാക്കില്ല; കേന്ദ്ര ആഭ്യന്തര സഹമന്ത്രി

By Syndicated , Malabar News
NITHYANAD

ന്യൂഡെൽഹി: രാജ്യത്ത്​ ദേശീയ പൗരത്വ രജിസ്​റ്റർ (എൻആർസി) ഉടൻ നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം. ​എൻആർസി നടപ്പാക്കാൻ കേന്ദ്രത്തിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്​​ രേഖാമൂലം നൽകി മറുപടിയിലാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്‌തമാക്കിയത്​. എംപി അബ്‌ദുൾ വഹാബിന്റെ ചോദ്യത്തിന് ആയിരുന്നു മന്ത്രിയുടെ മറുപടി.

രാജ്യത്ത് തടങ്കൽ പാളയങ്ങൾ നിർമിക്കാൻ വകുപ്പില്ലെന്ന് മറ്റൊരു ചോദ്യത്തിന്​ ഉത്തരമായി മന്ത്രി വ്യക്‌തമാക്കി. ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതരാവുന്ന വിദേശികളെ അവരുടെ നാടുകളിലേക്ക് തിരിച്ചയക്കുന്നത് വരെ ഉചിതമായ സ്‌ഥലങ്ങളിൽ പാർപ്പിക്കണമെന്ന സുപ്രീംകോടതി നിർദേശ പ്രകാരം എല്ലാ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് അതതു സംസ്‌ഥാന സർക്കാറുകൾ അനധികൃത കുടിയേറ്റക്കാരെയും വിദേശികളെയും പാർപ്പിക്കാൻ പ്രത്യേകം താവളങ്ങൾ നിർമിച്ചിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയിൽ വ്യക്‌തമാക്കി.

Read also: വമ്പൻ വാഗ്‌ദാനങ്ങളുമായി തൃണമൂൽ; പ്രകടന പത്രിക പുറത്തിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE