വമ്പൻ വാഗ്‌ദാനങ്ങളുമായി തൃണമൂൽ; പ്രകടന പത്രിക പുറത്തിറക്കി

By Trainee Reporter, Malabar News
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി മമതാ ബാനർജിയാണ് പത്രിക പുറത്തിറക്കിയത്. കാലിന് പരിക്കേറ്റതിനാൽ വീൽചെയറിൽ ഇരുന്നുകൊണ്ടാണ് മമത പ്രകടനപത്രിക പുറത്തിറക്കിയത്.

തൃണമൂൽ വീണ്ടും അധികാരത്തിൽ എത്തിയാൽ സംസ്‌ഥാനത്തെ തൊഴിലില്ലായ്‌മ പരിഹരിക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. പ്രതിവർഷം അഞ്ച് ലക്ഷം തൊഴിൽ അവസരങ്ങളും പുതുതായി സൃഷ്‌ടിക്കും. പാവപ്പെട്ട കുടുംബങ്ങൾക്ക് എല്ലാ വർഷവും സാമ്പത്തിക സഹായം നൽകും.

അർഹരായവരുടെ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ വീടുകളിലെത്തിക്കും. പിന്നോക്കവിഭാഗത്തിൽ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് പ്രതിവർഷം 12,000 രൂപയും മറ്റുള്ളവർക്ക് 6,000 രൂപയും നൽകും. കർഷകർക്കുള്ള ധനസഹായം ഏക്കറിന് 10,000 രൂപയായി ഉയർത്തും. ഉന്നത പഠനം നടത്തുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം 4 ശതമാനം പലിശയിൽ 10 ലക്ഷം പരിധിയുള്ള ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യുമെന്നും തൃണമൂൽ പ്രകടന പത്രികയിൽ വാഗ്‌ദാനം ചെയ്യുന്നു.

Read also: ശസ്‍ത്രക്രിയക്ക് ശേഷം ഐസിയുവിൽ യുവതിയെ പീഡിപ്പിച്ചു; ഒരാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE