കോവിഡ് ചികിത്സാ രംഗത്ത് മുന്നിട്ട് പരിയാരം; ചികിത്സക്കെത്തിയ രോഗികളുടെ എണ്ണം ആയിരം കടന്നു

By News Desk, Malabar News
pariyaram in covid medical field
Pariyaram Medical College
Ajwa Travels

കണ്ണൂര്‍: കോവിഡ് ചികിത്സാ രംഗത്ത് മുന്നോട്ട് കുതിക്കുകയാണ് പരിയാരം മെഡിക്കല്‍ കോളേജ്. മന്ത്രിമാരും എംഎല്‍എമാരും അടക്കം ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. 24 മണിക്കൂറിനിടെ 17 പുതിയ പോസിറ്റീവ് രോഗികള്‍ക്കൂടി ചികിത്സ തേടിയെത്തിയതോടെ കണ്ണൂര്‍
ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ചികിത്സ തേടിയ കോവിഡ് പോസിറ്റീവ് രോഗികളുടെ ആകെ എണ്ണം 1006 ആയി. ഇതില്‍ രോഗമുക്തി നേടിയവരില്‍ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍, നിലവില്‍ ചികിത്സയിലുള്ള സണ്ണി ജോസഫ് എംഎല്‍എ എന്നിവരടക്കം നിരവധി പേരുണ്ട്.

സംസ്ഥാനത്ത് ആദ്യമായി ഗര്‍ഭിണിയായ കോവിഡ് പോസിറ്റീവ് രോഗി സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത് പരിയാരത്താണ്. ഒരേ സമയം അമ്മക്കും കുഞ്ഞിനും അടിയന്തര ചികിത്സ നല്‍കിയാണ് ഇരുവരെയും അന്ന് രക്ഷപെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ ചികിത്സ തേടി എത്തുന്നതും പരിയാരത്താണ്. ഇവിടെ ചികിത്സയിലായിരുന്ന 80 വയസിന് മുകളിലുള്ള കോവിഡ് രോഗികളും പിഞ്ച് കുഞ്ഞുങ്ങളും ഇതിനോടകം രോഗമുക്തി നേടി കഴിഞ്ഞു.

പ്ലാസ്മാ തെറാപ്പി പോലുള്ള നൂതന ചികിത്സാ രീതികള്‍ പരിയാരത്ത് ലഭ്യമാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ മറ്റ് അസുഖങ്ങള്‍ക്കൊപ്പം കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള സി-കാറ്റഗറിയില്‍ പെട്ട രോഗികളെയാണ് പരിയാരത്ത് പ്രവേശിപ്പിക്കുന്നത്. സിഎഫ്എല്‍ടിസിയിലെ 23 പേരുള്‍പ്പടെ 212 കോവിഡ് പോസിറ്റീവ് രോഗികളാണ് ഇപ്പോള്‍ പരിയാരത്ത് ചികിത്സയിലുള്ളത്. ഇതില്‍ 38 പേര്‍ ഐസിയുവിലാണ്. 20 പേര്‍ ഗുരുതരാവസ്ഥയിലാണ്. അതില്‍ 15 പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഇതിനുപുറമേ,  സംശയിക്കുന്ന 36 പേര്‍ കൊവിഡ് സസ്‌പെക്ട് സ്പെഷ്യല്‍ വാര്‍ഡിലും ചികിത്സയിലുണ്ട്. കൊവിഡ് രോഗികള്‍ക്കും സസ്‌പെക്ടിനും ചികിത്സക്കൊപ്പം കമ്യൂണിറ്റി കിച്ചണ്‍ വഴി സൗജന്യ ഭക്ഷണവും ഇവിടെ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE