എൽഡിഎഫിന്റെ ‘വിജയദിനം’; ദീപം തെളിയിച്ച് ബിജെപി നേതാവ് ഒ രാജഗോപാലും

By Syndicated , Malabar News
o rajagopal
Ajwa Travels

തിരുവനന്തപുരം: എൽഡിഎഫിന് തുടർഭരണം ലഭിച്ചതിന്റെ ആഘോഷമായ ‘വിജയ’ദിനത്തില്‍ ദീപം തെളിയിച്ച് ബിജെപി മുതിര്‍ന്ന നേതാവും മുന്‍ നേമം എംഎല്‍എയുമായ ഒ രാജഗോപാല്‍. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് രാജഗോപാൽ ദീപം തെളിയിച്ചത്.

ബംഗാള്‍ വയലന്‍സ്, സേവ് ബംഗാള്‍ എന്നി ഹാഷ് ടാഗുകള്‍ ചേർത്ത് ദീപം തെളിയിച്ചതിന്റെ ചിത്രങ്ങൾ രാജഗോപാല്‍ ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തു. തുടർഭരണം ലഭിച്ചതിനെ തുടർന്ന് ഇന്നലെയാണ് ഇടതുമുന്നണി സംസ്‌ഥാന വ്യാപകമായി വിജയദിനം ആഘോഷിച്ചത്.

അതേസമയം, ‘വിജയ’ദിനത്തിന്റെ ഭാഗമായി എകെജി സെന്ററിൽ കരിമരുന്ന് പ്രയോഗം നടത്തിയ നടപടിയെ വിമർശിച്ച് നടൻ ഹരീഷ് പേരടി രംഗത്ത് വന്നിരുന്നു. 38460 പുതിയ രോഗികളും 54 മരണങ്ങൾ നടന്ന ദിവസം ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടി ആസ്‌ഥാനത്തെ കരിമരുന്ന് പ്രയോഗം മനസിലാക്കാനുള്ള കമ്മ്യൂണിസ്‌റ്റ് വളർച്ച തനിക്കില്ല എന്നായിരുന്നു ഹരീഷ് പേരടിയുടെ വിമർശനം.

Read also: അശ്വിനും രേഖയും അഭിമാനമാണ്, മാതൃകയാണ്; എഎ റഹീം; അഭിനന്ദിച്ച് മുഖ്യമന്ത്രിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE