കൊലപാതക കേസ്; ഗുസ്‌തി​ താരം സുശീൽ കുമാറിനെ റിമാൻഡ് ചെയ്‌തു

By Syndicated , Malabar News
sushil.
Ajwa Travels

ന്യൂഡെല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ അറസ്‌റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ആറു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. സുശീലിനെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യണമെന്ന് ആയിരുന്നു ഡെല്‍ഹി പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ആറു ദിവസത്തേക്ക് റിമാന്‍ഡില്‍ വിടാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യനായ 23കാരൻ സാഗര്‍ റാണയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്‌തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടില്‍ നിന്നും സാഗറിനെ പിടിച്ചു കൊണ്ടുവന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന് ലഭിച്ച മൊഴി.

സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Read also: യാസ് ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി സംസ്‌ഥാനങ്ങൾ; ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE