വിദേശികളുടെ തൊഴില്‍ വിസ ഫീസ് വര്‍ധിപ്പിക്കും; ഒമാന്‍

By Team Member, Malabar News
Malabarnews_oman
Representational image
Ajwa Travels

ഒമാന്‍ : അടുത്ത വർഷം മുതല്‍ വിദേശികളുടെ തൊഴില്‍ വിസക്കുള്ള ഫീസ് വര്‍ധിപ്പിക്കുമെന്ന് വ്യക്‌തമാക്കി ഒമാന്‍. ഫീസില്‍ അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്. ഒപ്പം തന്നെ പുതുതായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റിനും, പിന്നീട് ഈ പെര്‍മിറ്റ് കാലാവധി കഴിഞ്ഞു പുതുക്കുന്നതിനും അധിക ഫീസ് നല്‍കണം.

അധിക ഫീസ് ഈടാക്കുന്നതിലൂടെ കിട്ടുന്ന തുക സ്വദേശി തൊഴിലാളികളുടെ സുരക്ഷക്കായി രൂപീകരിച്ച തൊഴില്‍ സുരക്ഷാ സംവിധാനത്തിലേക്ക് മാറ്റി വെക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്‌തമാക്കി. വിസ ഫീസ് വർധന ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, കൃഷിത്തോട്ടക്കാര്‍ എന്നീ തസ്‌തികകൾക്കും മറ്റ് പ്രത്യേക തൊഴില്‍ പെര്‍മിറ്റുകള്‍ക്കും ഉണ്ടായിരിക്കില്ല. നിലവില്‍ തൊഴില്‍ വിസക്കുള്ള ഫീസ് 300 റിയാലാണ്. ഫീസ് വര്‍ധിപ്പിക്കുന്നതോടെ 315 റിയാല്‍ ആണ് നല്‍കേണ്ടത്.

സ്വദേശികളായ തൊഴിലാളികള്‍ക്കായി ഒരുക്കുന്ന തൊഴില്‍ സുരക്ഷാ പദ്ധതിയിലൂടെ സ്വന്തം കാരണത്താല്‍ അല്ലാതെ ജോലി നഷ്‌ടപ്പെട്ട സ്വദേശികള്‍ക്ക് മാന്യമായ ജീവിത സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ നവംബറില്‍ തുടങ്ങും.

Read also : കോവിഡ് വാക്‌സിൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണെന്ന് വെളിപ്പെടുത്തി ബ്രിട്ടീഷ് കമ്പനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE