കോവിഡ് വാക്‌സിൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണെന്ന് വെളിപ്പെടുത്തി ബ്രിട്ടീഷ് കമ്പനി

By Trainee Reporter, Malabar News
UK Covid Vaccine
Representational Image
Ajwa Travels

ലണ്ടൻ: പരീക്ഷണാത്‌മക കോവിഡ് വാക്‌സിൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണെന്ന് അറിയിച്ച് ബ്രിട്ടീഷ് ഔഷധ നിർമ്മാണ കമ്പനിയായ മൊഡേണ. വാക്‌സിൻ വിതരണത്തിനായി 110 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചതായും കമ്പനി വ്യക്‌തമാക്കി.

അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുമായി കമ്പനി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. രാജ്യങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിനായുള്ള ചർച്ചകളും സജീവമാണെന്ന് കമ്പനി അറിയിച്ചു. മനുഷ്യരിൽ അവസാനഘട്ട പരീക്ഷണം പുരോഗമിക്കുമ്പോഴും പരീക്ഷണ വിവരങ്ങൾ പുറത്തുവിടുന്നതിന്റെ സമയം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അണുബാധകളുടെ എണ്ണത്തെ ആശ്രയിച്ച് വരുന്ന ആഴ്‌ചകളിലായി പരീക്ഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. 30,000 വോളണ്ടിയർമാരിലാണ് പരീക്ഷണം നടത്തി വരുന്നത്.

കോവിഡ് വാക്‌സിൻ 2021 പുറത്തിറക്കിയാൽ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമായിരിക്കുമിതെന്ന് കമ്പനി സിഇഒ സ്‌റ്റീഫൻ ബെൻസൽ പറഞ്ഞു. വാക്‌സിന്റെ വില സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു.

Read also: സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE