ക്ഷേത്രക്കുളത്തിൽ ഒരാൾ മുങ്ങിമരിച്ചു; ഗുരുവായൂരിൽ പ്രവേശനത്തിന് നിയന്ത്രണം

By News Desk, Malabar News
More Restrictions in Guruvayoor Temple From Tomorrow Due To Covid
Ajwa Travels

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം. ഇന്ന് 11 മണിവരെ നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ല. ഇന്നലെ രാത്രി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചതിനെ തുടർന്നാണ് ശുദ്ധിക്രിയകൾ നടത്തുന്നത്.

കോവിഡിനെ തുടർന്ന് ഏറെ നാൾ അടച്ചിട്ടതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 17നാണ് ക്ഷേത്രത്തിൽ ഭക്‌തർക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രവേശനം. പിന്നാലെ ക്ഷേത്രത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. വൈകിട്ട് 4.30ന് തുറക്കാറുള്ള ക്ഷേത്രം 3.30ന് തുറക്കാനാണ് തീരുമാനം. ക്ഷേത്രദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കിയത് നീക്കി. എന്നാൽ ഓൺലൈനിൽ ബുക്ക് ചെയ്‌ത് ദർശനത്തിനുള്ള സൗകര്യം തുടരും.

Most Read: ഭക്ഷ്യവിഷബാധ; സംസ്‌ഥാന വ്യാപക പരിശോധന നടത്തുമെന്ന് മന്ത്രി എംവി ഗോവിന്ദൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE