ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചെന്ന വ്യാജ സന്ദേശം; പ്രതിയെ പിടികൂടി

By Team Member, Malabar News
One Were Arrested In The Fake Bomb Treat In Guruvayur Temple
Ajwa Travels

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശത്തിന് പിന്നിലുള്ള പ്രതിയെ അറസ്‌റ്റ് ചെയ്‌തു. ഗുരുവായൂർ നെൻമിനിയിൽ താമസിക്കുന്ന സജീവൻ കോളിപ്പറമ്പിൽ എന്നയാളാണ് വ്യാജ ഫോൺ സന്ദേശം പ്രചരിപ്പിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞ ഉടൻ പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

ശനിയാഴ്‌ച രാത്രി 9 മണിയോടെയാണ് തിരുവനന്തപുരം പോലീസ് കൺട്രോൾ സെല്ലിലേക്ക് വ്യാജ സന്ദേശമെത്തിയത്. തുടർന്ന് ക്ഷേത്രത്തിൽ എത്തിയ പോലീസ് സംഘം ഭക്‌തരെ ക്ഷേത്രത്തിൽ നിന്നും ഒഴിപ്പിച്ചു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജ സന്ദേശമാണെന്ന് തിരിച്ചറിയുകയായിരുന്നു. കളക്‌ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞതിന്റെ പേരിൽ നേരത്തേ തൃശൂർ വെസ്‌റ്റ് പോലീസ് സ്‌റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നെന്ന് പോലീസ് വ്യക്‌തമാക്കി.

Read also: തൃശൂരിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു; പ്രതി ഒളിവിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE