തിരുവനന്തപുരത്തെ വർക്കലയിൽ വൻ കഞ്ചാവ് വേട്ട

By Team Member, Malabar News
Ganja case accused beats up SI
Rep. Image
Ajwa Travels

തിരുവനന്തപുരം: ജില്ലയിലെ വർക്കലയിൽ നിന്നും 4 കിലോ കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ. കോവളം സ്വദേശി വിഷ്‌ണു(22) ആണ് അറസ്‌റ്റിലായത്‌. വർക്കല എക്‌സൈസ്‌ റേഞ്ച് ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

വർക്കല തിരുവമ്പാടിയിലെ കേരള സർക്കാർ അക്വാറിയത്തിന് മുൻവശത്ത് നിന്നുമാണ് പ്രതിയെ കഞ്ചാവുമായി പോലീസ് പിടികൂടിയത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് വ്യക്‌തമാക്കി.

വിദേശികളെ കേന്ദ്രീകരിച്ച് ഈ മേഖലകളിൽ കഞ്ചാവ് വിൽപന സജീവമാണെന്നും, കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ നിന്നും ലഹരി വസ്‌തുക്കൾ പിടികൂടിയെന്നും പോലീസ് അറിയിച്ചു. പോലീസ് എക്‌സൈസ്‌ വകുപ്പുകൾ സംയുക്‌തമായി മേഖലയിൽ പരിശോധന നടത്താറുണ്ട്.

Read also: മിഡിൽ ഈസ്‌റ്റിലെ മികച്ച എയർപോർട്ട് അവാർഡ് നേടി ഷാർജ വിമാനത്താവളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE