പ്രതിപക്ഷം പ്രതികാര പക്ഷമാകരുത്; അന്നം മുടക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി

By Staff Reporter, Malabar News
pinarayi-vijayan_malabar news
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

കോഴിക്കോട്: കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് വിതരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനങ്ങള്‍ക്ക് കിറ്റ് നല്‍കുന്നത് സര്‍ക്കാരിന്റെ മേൻമയല്ല, കടമയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ പരാതി നല്‍കി അന്നം മുടക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണ്. പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പ്രതിപക്ഷം അവരുടെ നിലയില്‍ നില്‍ക്കണം. അതൊരു പ്രതികാര പക്ഷമാകരുത്. മെയ് മാസത്തെ പെന്‍ഷന്‍ മുന്‍കൂട്ടി നല്‍കുന്നുവെന്ന ആരോപണം ഉയര്‍ത്തുന്നത് വഴി തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനും അതിലൂടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം തടസപ്പെടുത്താനുമാണ് ശ്രമിച്ചത്. വിശേഷ അവസരങ്ങളില്‍ ജനങ്ങള്‍ക്ക് ഗുണപ്രദമാകാന്‍ നേരത്തെ തന്നെ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: അപകീർത്തി പരാമർശം; പിസി ജോർജിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE