പ്രതിപക്ഷം സഭയുടെ അന്തസ് കളയുന്നു; ശക്‌തമായ പ്രതികരണം ഉണ്ടാകും- സജി ചെറിയാൻ

By Trainee Reporter, Malabar News
saji-cheriyan

തിരുവനന്തപുരം: പ്രതിപക്ഷം സഭയുടെ അന്തസ് കളയുകയാണെന്നും, അവർ ഉയർത്തുന്നത് കഴമ്പില്ലാത്ത ആരോപണങ്ങളാണെന്നും മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിക്കെതിരെ അനാവശ്യം പറഞ്ഞാൽ സഭയിൽ ശക്‌തമായ പ്രതികരണം ഉണ്ടാകും. പ്രതിപക്ഷത്തിന് മുന്നിൽ പലപ്പോഴും വഴങ്ങി കൊടുത്തുവെന്നും ഇനി അത് അനുവദിക്കില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

പ്രതിപക്ഷം നിയമസഭാ നടപടികൾ മൊബൈലിൽ ചിത്രീകരിച്ചുവെന്ന് സജി ചെറിയാൻ ആരോപിച്ചു. പെരുമാറ്റച്ചട്ടങ്ങൾ പ്രതിപക്ഷം പാലിക്കുന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സ്‌പീക്കർക്ക് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനിടെ, നിയമസഭയിൽ അരങ്ങേറുന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി.

പ്രതിപക്ഷം നിയമസഭയിൽ കാണിക്കുന്നത് തെമ്മാടിത്തരം ആണെന്നും, അത് നോക്കിനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. സഭയിൽ വൃത്തികേട് വിളിച്ചുപറയാൻ അനുവദിക്കില്ലെന്നും, സഭയിൽ പ്രതിപക്ഷം സകല മാന്യതയും ലംഘിക്കുകയാണെന്നും പറഞ്ഞ മന്ത്രി, കട്ടുമുടിച്ച് ജീവിക്കാൻ ആഗ്രഹിച്ചവർക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തിയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും തുറന്നടിച്ചു.

Most Read: സോണിയ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിക്കെതിരെ ബലാൽസംഗ കേസ്

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE