തെലങ്കാനയില്‍ വിജയിച്ചാല്‍ ഒവൈസിയെയും സഹോദരനെയും സേവകരാക്കും; ബിജെപി നേതാവ്

By Syndicated , Malabar News
D-Arvind_Malabar news
Ajwa Travels

ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരം  ലഭിച്ചാല്‍ ഒവൈസിയുടെയും സഹോദരന്റെയും വായ മൂടിക്കെട്ടുമെന്ന് ബിജെപി എംപി അരവിന്ദ്. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാപക പ്രചാരണമാണ് ബിജെപി നടത്തുന്നത്.

‘തെലങ്കാനയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ അസദുദ്ദീന്‍ ഒവൈസി, സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസി എന്നിവരുടെ വാ മൂടിക്കെട്ടി ഞങ്ങളുടെ വരുതിയിലാക്കും. ശിഷ്‌ടകാലം മുഴുവന്‍ അവര്‍ എന്നെ സേവിക്കേണ്ടി വരും’, അരവിന്ദ് പറഞ്ഞു.

നേരത്തെയും ഒവൈസിക്കെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. റോഹിംഗ്യകളുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. എന്നാല്‍ ഇവിടെ  താമസിക്കുന്നവരെല്ലാം പൗരൻമാരാണെന്നും  എത്ര പാകിസ്‌ഥാനികളും റോഹിംഗ്യകളും ഇവിടെ താമസിക്കുന്നുവെന്ന് തെളിയിക്കാന്‍  നിങ്ങള്‍ക്ക് 24 മണിക്കൂര്‍ സമയം നല്‍കാമെന്നും ആയിരുന്നു  ഒവൈസിയുടെ മറുപടി.

Read also: യുപിയില്‍ എസ്‌മ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE