യുപിയില്‍ എസ്‌മ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

By Syndicated , Malabar News
mass-murder-up
Yogi Adityanath
Ajwa Travels

ലക്നൗ: സംസ്‌ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും കോര്‍പറേഷനുകളിലും ആറുമാസത്തേക്ക്  എസ്‌മ പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വര്‍ഷം മെയ് വരെയാണ് നിരോധനം. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് മുഖ്യമന്ത്രി എസ്‌മ പ്രഖ്യാപിച്ചത്. എസ്‌മ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവോ 1000 രൂപ പിഴയോ അല്ലെങ്കില്‍ ഇതു രണ്ടുമോ ലഭിക്കാം.

അതേസമയം, യുപി  തലസ്‌ഥാനമായ ലക്നൗവില്‍ നിരോധനാജ്‌ഞ  പ്രഖ്യാപിച്ചു. വേണ്ടത്ര മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടും കോവിഡ് രൂക്ഷമായ സാഹചര്യത്തിലാണ്  നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. മാത്രമല്ല, ജില്ലാ അധികൃതരെ മുന്‍കൂറായി അറിയിക്കാതെ ഒരു പരിപാടിക്കും അനുമതി ലഭിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്‌തമാക്കി.

Read also: വാക്‌സിൻ എത്താതെ സ്‌കൂളുകൾ തുറക്കില്ലെന്ന് ഡെൽഹി ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE