ശ്രീനഗർ: ട്വന്റി 20 ലോകകപ്പ് മൽസരത്തിൽ ഇന്ത്യക്കെതിരായ പാകിസ്‌ഥാന്റെ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് കശ്‌മീരിൽ മെഡിക്കൽ വിദ്യാർഥിനികൾക്കെതിരെ യുഎപിഎ ചുമത്തി കേസ് രജിസ്‌റ്റർ ചെയ്‌തു. വീഡിയോ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചായിരുന്നു നടപടി.
ശ്രീനഗർ മെഡിക്കൽ കോളേജിലെയും ഷേറെ കശ്‌മീർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെയും ലേഡീസ് ഹോസ്‌റ്റലിൽ വിദ്യാർഥിനികൾ പാകിസ്‌ഥാന്റെ വിജയം ആഘോഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിദ്യാർഥിനികൾ പാകിസ്‌ഥാൻ വിജയം ആഘോഷിക്കുന്നതും പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയിൽ വ്യക്‌തമാണ്. സമൂഹ മാദ്ധ്യമങ്ങളിൽ ഈ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
Kashmiri muslims who celebrated India’s loss to Pakistan booked under UAPA, to be barred from govt jobs.#India #JammuAndKashmir #kashmir #uapa #Pakistan #indvspak #t20worldcup2021 pic.twitter.com/behyNueVvR
— Organiser Weekly (@eOrganiser) October 26, 2021
അതേസമയം, വിദ്യാർഥികൾക്കെതിരെ യുഎപിഎ പോലുള്ള നിയമങ്ങൾ ചുമത്തിയതിനെതിരെ കശ്‌മീരി നേതാക്കൾ രംഗത്തെത്തി. മറ്റൊരു ടീമിനെ പിന്തുണച്ചതിലൂടെ വിദ്യാർഥികൾക്ക് തെറ്റ് പറ്റിയതായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അവരെ തിരുത്താൻ ആവശ്യമായ ഇടപെടലാണ് വേണ്ടതെന്ന് കശ്‌മീർ പീപ്പിൾസ് കോൺഫ്രൻസ് നേതാവ് സജാദ് ലോൺ പറഞ്ഞു. യുഎപിഎ പോലുള്ള നിയമങ്ങൾ തിരുത്താൻ സഹായിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം നടത്തി യാഥാർഥ്യം കണ്ടെത്തുമെന്ന് കോളേജ് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: ‘കുഞ്ഞിനെ ലഭിച്ചത് അമ്മത്തൊട്ടിൽ വഴിയല്ല; അനുപമയുടെ മാതാപിതാക്കൾ നേരിട്ട് ഏൽപിച്ചു’