ടിക് ടോക്കിന്റെ നിരോധനം നീക്കി പാകിസ്‌ഥാൻ

By Desk Reporter, Malabar News
Threatened young woman with tik tok
Ajwa Travels

ഇസ്‌ലാമാബാദ്: സോഷ്യല്‍ മീഡിയ ആപ്ളിക്കേഷനായ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം നീക്കി പാകിസ്‌ഥാൻ. വീഡിയോകളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന പ്രത്യേക നിര്‍ദേശം നല്‍കിയാണ് ടിക് ടോക്കിന്റെ നിരോധനം പാകിസ്‌ഥാൻ നീക്കിയത്. അനുയോജ്യമല്ലാത്ത കണ്ടന്റുകള്‍ നീക്കം ചെയ്യണമെന്നും, അത്തരം കണ്ടന്റുകള്‍ പോസ്‌റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതുമായ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.

കഴിഞ്ഞ മാസമാണ് പാക് കോടതി രാജ്യത്തിന്റെ സംസ്‌കാരത്തിന് നിരക്കാത്ത കണ്ടന്റുകളാണ് ടിക് ടോക്കിലൂടെ വരുന്നത് എന്ന് കാണിച്ച് നിരോധനം ഏര്‍പ്പെടുത്തിയത്. ടിക് ടോക്കിലൂടെയുള്ള കണ്ടന്റുകളുടെ സ്വഭാവം ധാര്‍മ്മികമല്ലെന്ന് ആരോപിച്ച് നേരത്തെ രണ്ട് തവണയാണ് പാകിസ്‌ഥാൻ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്.

2020 ഒക്‌ടോബറിലാണ് ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിന്റെ ഉടമസ്‌ഥതയിലുള്ള സോഷ്യൽ മീഡിയ ആപ്ളിക്കേഷനായ ടിക് ടോക്ക് പാകിസ്‌ഥാനിൽ ആദ്യമായി നിരോധിച്ചത്.

Also Read:  മമത ബാനർജിക്ക് എതിരെ തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE