പാലക്കാട്: പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയിലാണ് സംഭവം. പാട്ട സ്വദേശി രതീഷ് (39)ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് ബാലനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ ബാലൻ ബഹളം വെച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് രതീഷിനെ മരവടികൊണ്ട് അടിച്ചത്. തുടർന്ന് രതീഷിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Also: കൂറ്റംമ്പാറ ലഹരിവേട്ട; അന്വേഷണം എക്‌സൈസ് അസിസ്‌റ്റന്റ് കമ്മീഷണർക്ക്