പറശ്ശിനി മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോൽസവത്തിന് കൊടിയേറി

By Syndicated , Malabar News
Parassini_Malabar news
Ajwa Travels

തളിപ്പറമ്പ്: കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി തിരുവപ്പന മഹോൽസവത്തിന് കൊടിയേറി. മാടമന ഇല്ലത്ത് നാരായണന്‍ നമ്പൂതിരി കൊടിയേറ്റ് നിര്‍വഹിച്ചു. ചൊവ്വാഴ്‌ച രാവിലെ 10.30ഓടെയുള്ള മുഹൂര്‍ത്തത്തിലാണ് ക്ഷേത്ര സന്നിധിയില്‍ ഉൽസവം കൊടിയേറിയത്. കോവിഡ് കാലമായതിനാല്‍ ചടങ്ങായി മാത്രമാണ് ഉൽസവം.

ഉച്ചക്ക് തറവാട്ടിലെ മുതിര്‍ന്ന സ്‌ത്രീ വ്രതശുദ്ധിയോടെ തയാറാക്കിയ നിവേദ്യ സാധനങ്ങള്‍ ശ്രീകോവിലില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് മൂന്നുമുതല്‍ മലയിറക്കത്തോടൊപ്പം പൂര്‍വികാചാര പ്രകാരം തയ്യില്‍ തറവാട്ടുകാരുടെ പ്രതിനിധി ആയോധനകലാ അഭ്യാസത്തോടെ ക്ഷേത്രത്തില്‍ പ്രവേശിച്ചു. സന്ധ്യക്ക് മുത്തപ്പന്‍ വെള്ളാട്ടവും അരങ്ങേറി. ഉൽസവത്തിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കലാ-സാംസ്‌കാരിക പരിപാടികള്‍ ഇത്തവണ ഒഴിവാക്കി.

Read also: ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE