ഡെൽഹി: പാറ്റ്‌ന സ്‌ഫോടനകേസ് പ്രതികൾക്ക് ശിക്ഷ വിധിച്ച് എൻഐഎ കോടതി. ഒൻപത് കുറ്റവാളികൾക്കുള്ള ശിക്ഷയാണ് വിധിച്ചത്. 4 പേർക്ക് വധശിക്ഷ, 2 പേർക്ക് ജീവപര്യന്തം 2 പേർക്ക് 10 വർഷം തടവ്, ഒരാൾക്ക് 7 വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.
സിമി, ഇന്ത്യൻ മുജാഹിദീൻ സംഘടനകളിലെ അംഗങ്ങളാണ് കേസിലെ പ്രതികൾ. ഭൂരിഭാഗവും റാഞ്ചി സ്വദേശികളാണ്.
2013 ഒക്‌ടോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒക്‌ടോബർ 27ന് ഗാന്ധി മൈതാനിൽ ബിജെപി സംഘടിപ്പിച്ച, നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന ‘ഹുങ്കാർ റാലി’യിലായിരുന്നു സ്‌ഫോടനം നടന്നത്.
സ്‌ഫോടനത്തിലും തുടർന്നുണ്ടായ ഉന്തിലും തള്ളിലുമായി ആറു പേർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ 80ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു.
കേസിലെ പത്ത് പ്രതികളിൽ ഒൻപത് പേരും കുറ്റക്കാരാണെന്നാണ് എൻഐഎ കോടതി വിധി. അതേസമയം ഒരാളെ കുറ്റവിമുക്‌തനാക്കി. മതിയായ തെളിവില്ലാത്തതിനാലാണ് ഒരാളെ കുറ്റവിമുക്‌തനാക്കിയത്.
Most Read: ഡെൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; സ്‌ഥിതി വിലയിരുത്താൻ കേന്ദ്രം യോഗം വിളിച്ചു