ന്യൂഡെൽഹി: രാജ്യത്തെ മുതിർന്ന നയതന്ത്രജ്‌ഞനും യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ നിലവിലെ ഇന്ത്യൻ അംബാസഡറുമായ പവൻ കപൂറിനെ റഷ്യൻ ഫെഡറേഷന്റെ അടുത്ത അംബാസഡറായി നിയമിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കൈവ്, ലണ്ടൻ, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ വ്യത്യസ്‌ത പദവികളിൽ സേവനമനുഷ്‌ഠിച്ചിട്ടുള്ള ഇദ്ദേഹം 1990 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്‌ഥനായിരുന്നു.
കൂടാതെ ഇസ്രായേലിലെ ഇന്ത്യൻ അംബാസഡറായും പവൻ കപൂർ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. 2010 മുതൽ 2013 വരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്ന കപൂർ വിദേശകാര്യ മന്ത്രാലയത്തിലും ന്യൂഡെൽഹിയിലെ പ്രധാനമന്ത്രിയുടെ ഓഫിസിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
പവൻ കപൂർ ഉടൻ തന്നെ പുതിയ നിയമനം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വാർത്താ കുറിപ്പിൽ വ്യക്‌തമാക്കി.
Most Read: പാറ്റ്‌ന സ്‌ഫോടന കേസ്; നാല് പ്രതികൾക്ക് വധശിക്ഷ