മാദ്ധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പിസി ജോർജ്; പ്രതിഷേധം

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: അറസ്‌റ്റിലായ പിസി ജോർജിനോട് പ്രതികരണം തേടിയ വനിതാ മാദ്ധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പിസി ജോർജ്. പരാതി ശരിയോ തെറ്റോ എന്നതിനപ്പുറത്തേക്ക് പരാതിക്കാരിയുടെ പേര് പറഞ്ഞത് തെറ്റാണോ എന്ന ചോദ്യത്തോട് ‘എന്നാൽ നിങ്ങളുടെ പേര് പറയാം’ എന്നാണ് പിസി ജോർജ് മറുപടി നൽകിയത്. സംഭവത്തിൽ പിസി ജോർജിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഇന്ന് വൈകീട്ടാണ് സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തിൽ മ്യൂസിയം ജനപക്ഷം നേതാവ് പിസി ജോർജിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്‌റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ളീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ പ്രതി രഹസ്യമൊഴി നൽകിയിരുന്നു.

എന്നാൽ താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും സത്യം കോടതിയിൽ തെളിയിക്കുമെന്നും ആയിരുന്നു പിസി ജോർജിന്റെ പ്രതികരണം. 354, 354എ എന്നീ വകുപ്പുകളാണ് മുൻ എംഎൽ എക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇതിനിടെ പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി വ്യക്‌തമാക്കി. പരാതിക്ക് പിന്നിൽ ഗൂഢാലോചനയില്ലെന്നും രക്ഷകനായി എത്തിയ ആളിൽ നിന്നും മോശം അനുഭവമുണ്ടായെന്നും പരാതിക്കാരി പറഞ്ഞു. തനിക്ക് രാഷ്‌ട്രീയ പിൻബലമില്ലെന്നും ഒരു പ്രത്യേക സാഹചര്യത്തിൽ പോലീസിനോട് വെളിപ്പെടുത്തേണ്ടി വന്നതാണെന്നും അവർ പറഞ്ഞു.

Most Read: കാലവർഷം രാജ്യമാകെ വ്യാപിച്ചു; ഇക്കുറി 6 ദിനം നേരത്തെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE