വാട്‍സ്ആപ്പ് നിരോധിക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹരജി

By Staff Reporter, Malabar News
whatsapp-ban
Representational Image
Ajwa Travels

കൊച്ചി: വാട്‍സ്ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. കേന്ദ്ര ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്‍സ്ആപ്പ് നിരോധിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടനാണ് വാട്‍സ്ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്‌ഥകൾ പാലിക്കാൻ വാട്‍സ്ആപ്പിന് നിർദ്ദേശം നൽകണമെന്ന് ഹരജിയിൽ പറയുന്നു. വാട്‍സ്ആപ്പ് ഉപഭോക്‌താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു. വാട്‍സ്ആപ്പ് ഡേറ്റയിൽ കൃത്രിമത്വം നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ വാട്‍സ്ആപ്പ് ഡേറ്റ, കേസുകളിൽ തെളിവായി സ്വീകരിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: തൃശൂർ പാറമട സ്‌ഫോടനം; ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE