മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം

By News Desk, Malabar News
Malabarnews_pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനം ഇന്ന് മുതല്‍ ആരംഭിക്കുന്നു. രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമായാണ് ആദ്യദിന പര്യടനം നടക്കുന്നത്. സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലേതടക്കമുള്ള പ്രമുഖരുമായി കൂടിക്കാഴ്‌ച്ചയാണ് പര്യടനത്തിലൂടെ നടത്തുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെയാണ് കേരളപര്യടനം പ്രഖ്യാപിച്ചത്. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന പര്യടനം ഈ മാസം 30ന് അവസാനിക്കും. പ്രമുഖരുമായുള്ള കൂടിക്കാഴ്‌ച്ചകളില്‍ ലഭിക്കുന്ന നിര്‍ദേശങ്ങളും ആശയങ്ങളും പരിഗണിച്ചാവും നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫിന്റെ പ്രകടനപത്രിക തയാറാക്കുക. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായും പിണറായി വിജയന്‍ സമാനമായ യാത്ര നടത്തി പ്രമുഖരുമായി സംവദിച്ചിരുന്നു.

National News: ‘ക്രിസ്‌മസ് ദിനം എന്തുകൊണ്ട് ദേശീയ അവധിയായി പ്രഖ്യാപിക്കുന്നില്ല’? കേന്ദ്രത്തോട് മമത ബാനര്‍ജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE