പ്‌ളസ്‌ വൺ; 87,527 സീറ്റുകൾ ഒഴിവ്, പ്രവേശനം നേടിയത് 3.06 ലക്ഷം വിദ്യാർഥികൾ

By News Desk, Malabar News
Plus One Admission
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്‌ളസ്‌ വൺ ക്‌ളാസിൽ ഇതുവരെ ചേർന്നത് 3,06,930 വിദ്യാർഥികൾ. 4,65,219 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ഇതനുസരിച്ച് 1,58,289 പേർക്കാണ് ഇനി പ്രവേശനം ലഭിക്കേണ്ടത്. എന്നാൽ, ഇവരിൽ ഒരുവിഭാഗം കുട്ടികൾ വൊക്കേഷണൽ ഹയർ സെക്കണ്ടറി, പൊളിടെക്‌നിക്, ഐടിഐ ഉൾപ്പടെയുള്ള കോഴ്‌സുകളിൽ അഡ്‌മിഷൻ നേടിയാൽ സപ്‌ളിമെന്ററി അലോട്മെന്റിലൂടെ പ്‌ളസ്‌ വൺ പഠനം ആഗ്രഹിക്കുന്നവർക്കെല്ലാം സീറ്റ് ലഭിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

ഏകജാലകം വഴിയുള്ള ആദ്യ രണ്ട് അലോട്മെന്റുകളിൽ 2,69,533 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇവരിൽ 2,38,580 കുട്ടികൾ മാത്രമാണ് നിശ്‌ചിത സമയം പ്രവേശനം നേടിയത്. മെറിറ്റിൽ ഉൾപ്പെട്ട 30953 സീറ്റുകൾ ബാക്കിയായിട്ടുണ്ട്. ഇതുൾപ്പടെ സപ്‌ളിമെന്ററി അലോട്മെന്റിനായി മെറിറ്റിൽ അവശേഷിക്കുന്നത് 37545 സീറ്റുകളാണ്. ഈ സീറ്റുകളിൽ പരിഗണിക്കപ്പെടുന്നതിനായി അപേക്ഷ പുതുക്കി നൽകണം.

ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ എണ്ണം ഹയർ സെക്കണ്ടറി വകുപ്പിന്റെ പ്രവേശന വെബ്‍സൈറ്റിൽ നിന്ന് മനസിലാക്കാം. ഇതനുസരിച്ച് വേണം അപേക്ഷ പുതുക്കാൻ. ഒക്‌ടോബർ ഏഴിനാണ് സപ്‌ളിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിക്കുന്നത്.

Also Read: വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE