2021ലെ ആദ്യ മൻ കി ബാത്ത്; ഡെൽഹി സംഘർഷത്തെ അപലപിച്ച് പ്രധാനമന്ത്രി

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ പ്രധാനമന്ത്രി. മൻ കി ബാത്തിന്റെ 73ആം എപ്പിസോഡാണ് ഇപ്പോൾ സംപ്രേഷണം ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്.

ചെങ്കോട്ടയിൽ നടന്ന സംഘർഷത്തെ അദ്ദേഹം അപലപിച്ചു. ജനുവരി 26 റിപ്പബ്‌ളിക് ദിനത്തിൽ ചെങ്കോട്ടയിൽ കർഷകരുടെ കൊടി ഉയർത്തിയതിലൂടെ രാജ്യത്തിന്റെ ത്രിവർണ പതാക അപമാനിക്കപ്പെട്ടുവെന്നും അതിൽ ഏറെ ദുഃഖമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ക്രിക്കറ്റ് മൈതാനത്ത് നിന്ന് വളരെ നല്ല വാർത്തകൾ തേടിയെത്തുന്നുണ്ടെന്നും ആദ്യത്തെ തിരിച്ചടിക്ക് ശേഷം ഇന്ത്യൻ ടീം മികച്ച തിരിച്ചുവരവ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയിൽ പരമ്പര നേടി മികച്ച തിരിച്ചുവരവാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ കാഴ്‌ച വെച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താരങ്ങളുടെ കഠിനാധ്വാനവും ടീം വർക്കും ഏറെ പ്രചോദനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൂടാതെ,  ഇന്ത്യൻ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് എഴുതാൻ യുവ എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുന്നതിന് ഒരു പുതിയ പദ്ധതി ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി പറയുന്നു.

പത്‌മ അവാർഡ് ജേതാക്കളെയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മികച്ച സേവനങ്ങൾ നൽകുന്നവരെ രാജ്യം എന്നും ആദരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്‌സിന്റെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്‌തത നേടിയത് വലിയ കാര്യമാണെന്നും കോവിഡ് പ്രതിരോധ വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് നൽകാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്‌തമാക്കി.

Also Read: കർഷകരുടെ പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഉന്നതാധികാര സമിതി; കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE