വെര്‍ച്വല്‍ മൊബൈല്‍ കോണ്‍ഗ്രസ് 2020 പ്രധാനമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും

By Staff Reporter, Malabar News
modi_malabar news
പ്രധാനമന്ത്രി നരേന്ദ്ര മോദി
Ajwa Travels

ന്യൂഡെല്‍ഹി: വെര്‍ച്വല്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2020(ഐഎംസി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉല്‍ഘാടനം ചെയ്യും. ഇന്ന് രാവിലെ 10.45ന് പ്രധാനമന്ത്രി മൊബൈല്‍ കോണ്‍ഗ്രസിനെ അഭിസംബോധ ചെയ്‌ത് സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഉല്‍ഘാടനം. ഡിസംബര്‍ 8 മുതല്‍ 10 വരെയാണ് ഐഎംസി 2020 നടക്കുക.

ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗവും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും(സിഎഐഐ) ഗവണ്‍മെന്റും സംയുക്‌തമായാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ആത്‌മനിര്‍ഭര്‍ ഭാരത്, ഡിജിറ്റല്‍ ഇന്‍ക്‌ളൂസിവിറ്റി, സുസ്‌ഥിര വികസനം, സംരംഭകത്വം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ കാഴ്‌ചപ്പാടുകളെ സമന്വയിപ്പിക്കുകയും ആളുകളിലേക്ക് എത്തിക്കുകയുമാണ് ഐഎംസി 2020ന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്‌താവനയില്‍ പറഞ്ഞു. ഇവക്കുപുറമേ വിദേശ, പ്രാദേശിക നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കല്‍, സാങ്കേതിക മേഖലയിലെ ഗവേഷണ-വികസനങ്ങളെ പ്രോല്‍സാഹിപ്പിക്കല്‍ തുടങ്ങിയവയും ലക്ഷ്യമിടുന്നതായി പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.

വിവിധ മന്ത്രാലയങ്ങളുടെ പങ്കാളിത്തവും മൊബൈല്‍ കോണ്‍ഗ്രസില്‍ ഉണ്ടാകും. കൂടാതെ ടെലികോം സിഇഒമാര്‍, ആഗോള സിഇഒമാര്‍, 5ജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), ഡാറ്റ അനലിറ്റിക്‌സ്, ക്ളൗഡ് ആന്‍ഡ് എഡ്ജ് കമ്പ്യൂട്ടിംഗ്, ബ്ളോക്ക്‌ചെയിന്‍, സൈബര്‍ സുരക്ഷ, സ്‌മാര്‍ട്ട് സിറ്റികള്‍, ഓട്ടോമേഷന്‍ എന്നി മേഖലകളിലെ വിദഗ്ധരും പങ്കെടുക്കും.

Read Also: ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്; അഞ്ച് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE