കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് പോളിംഗ് ഓഫീസർക്ക് ഗുരുതര പരിക്ക്

By News Desk, Malabar News
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് എത്തിയ പോളിംഗ് ഓഫീസർ 20 അടി താഴ്‌ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ശ്രീകൃഷ്‌ണപുരം സ്വദേശി വിദ്യാലക്ഷ്‌മി (31) യാണ് അപകടത്തിൽപ്പെട്ടത്. മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് വീണത്.

ഇന്ന് പുലർച്ചെ 5.30 ഓടെയാണ് സംഭവം. അഗളി ഗവൺമെന്റെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്നതായിരുന്നു വിദ്യാലക്ഷ്‌മി. വീഴ്‌ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഓഫീസറെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Malabar News: താഴെചൊവ്വയില്‍ വോട്ട് മാറി ചെയ്‌തതിന് ഒരാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE